സിനിമയുടെ ചിത്രീകരണത്തിനിടെ ഗായത്രിയും വിനോദ് കോവൂരും ശ്രിവദ്യയും
നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രം 'എസ്‌കേപ്പ്' മാര്‍ച്ച് 25-നു തിയേറ്ററുകളില്‍ എത്തും. സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എസ്ആര്‍ബിഗ്‌സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സര്‍ഷിക്ക് റോഷനാണ്.
ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പിന്റെ ഇതിവൃത്തം, ഗര്‍ഭിണിയുടെ വേഷത്തില്‍ എത്തുന്നത് ഗായത്രി സുരേഷ് ആണ്. ഗായത്രി സുരേഷ് ജാസി ഗിഫ്റ്റിനൊപ്പം പാടിയ ഗാനം നേരത്തെ റിലീസ് ആകുകകയും പ്രേക്ഷക അഭിപ്രായം നേടുകയും ചെയ്തിരുന്നു.
അരുണ്‍ കുമാറും സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഷാജു ശ്രീധര്‍, നന്ദന്‍ ഉണ്ണി, രമാ ദേവി, വിനോദ് കോവൂര്‍, ബാലന്‍ പാറക്കല്‍, ദിനേശ് പണിക്കര്‍, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു. നിറയെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫര്‍ സജീഷ് രാജാണ് നിര്‍വഹിച്ചത്. സന്ദീപ് നന്ദകുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ്. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ നിബിന്‍ നവാസും, സുരേഷ് അത്തോളി പ്രൊഡക്ഷന്‍ കണ്‍ട്രോളറും, സി മോന്‍ വയനാട് ആര്‍ട്ട് ഡയറക്ടറുമായി സിനിമയുടെ പിന്നണിയില്‍ എത്തുന്നു. പി. ആര്‍. ഓ. പ്രതീഷ് ശേഖര്‍.

Content Highlights: Gayathri Suresh, Escape Movie Release, Sreevidya mullachery, Sarshik Roshan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..