ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിലപാടുമായി രംഗത്തെത്തിയ സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടി ഗായത്രി രഘുറാം. വര്‍ഗീയശക്തികള്‍ രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചു വിട്ടിരിക്കുകയാണെന്നും ബിജെപി സര്‍ക്കാര്‍ ഇന്ത്യയിലും തമിഴ്‌നാട്ടിലും മതമൗലികവാദം പടര്‍ത്തുകയാണെന്നും എല്ലാവരും ഫാസ്റ്റുകളെ എതിര്‍ക്കണമെന്നും പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തു. ഇതിനെതിരേയാണ് ഗായത്രിയുടെ വിമര്‍ശനം.
മതേതരത്വം എന്നാല്‍ എന്താണ് അര്‍ഥം? ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധമാകുന്നത്. ബിജെപി നമ്മുടെ ദുഷിച്ച വ്യവസ്ഥയെ നന്നാക്കുകയാണ്. പെരിയാറിന്റെ കൂലിമാമന്മാര്‍ തമിഴ്‌നാട്ടിലെ ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കുന്നു. അതുപോലെ പാകിസ്താന്‍കാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്‌കാരത്തെയും. നിങ്ങളാണ് മുസ്ലീമുകളെ പ്രകോപിപ്പിക്കുന്നത്- ഗായത്രി ട്വീറ്റ് ചെയ്തു.
What is the meaning of secularism? Is secularism apply only to Hindus? BJP is correcting the corrupt system. Because u Periyarist coolie mamas are destroying the hindu religion in Tamil Nadu. Congress pakistan kai coolies destroying Hindus in India. It’s u who provoke Muslims 1/2 https://t.co/grkAz4FI3c
— Gayathri Raguramm (@gayathriraguram) February 26, 2020
ഗായത്രിയുടെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്. പെരിയാറിനെ വിമര്‍ശിക്കാന്‍ ഗായത്രിയ്ക്ക് എന്ത് മഹത്വമാണുള്ളതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.
Content Highlights: Gayathri Raghuram attacks Pa Ranjith on Delhi Violence, riot, BJP government