ശ്രീനാഥ് രാജേന്ദ്രനും വധു ഗൗതമി നായരും നഅമ്പലപ്പുഴ: നടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു താലികെട്ട്. വൈകീട്ട് മുഹമ്മയിലെ സ്വകാര്യ റിസോര്‍ട്ടില്‍ സത്കാരവും നടന്നു.

തകഴി കാടമ്പുറം മധുസൂദനന്‍ നായരുടെയും ശോഭയുടെയും മകളാണ് ഗൗതമി നായര്‍. കോഴിക്കോട് ബേപ്പൂര്‍ നോര്‍ത്ത് പുത്രോടത്ത് വീട്ടില്‍ രാജേന്ദ്രനാഥിന്റെയും മീരയുടെയും മകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രീനാഥ് സംവിധാന രംഗത്തെത്തിയപ്പോള്‍ അതേ ചിത്രത്തിലൂടെ തന്നെയാണ് ഗൗതമിയും സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഡയമണ്ട് നെക്ലേസായിരുന്നു ഗൗതമിയുടെ ശ്രദ്ധേയമായ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി കൂതറ എന്ന ചിത്രവും ശ്രീനാഥ് സംവിധാനം ചെയ്തിട്ടുണ്ട്. നടന്മാരായ സുരേഷ്ഗോപി എം.പി., ദുല്‍ക്കര്‍ സല്‍മാന്‍, സംവിധായകന്‍ ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.