Gauthamante Radham Audio Launch
നീരജ് മാധവ് നായകനായെത്തുന്ന ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലു മാളില്‍ നടന്നു. മഞ്ജു വാര്യര്‍ ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്നു. നീരജ്മാധവ്, ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് മേനോന്‍, സംഗീത സംവിധായകന്‍ അങ്കിത് മേനോന്‍, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാര്‍, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്ണേന്ദു, എന്നിവര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു
നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം കിച്ചാപ്പൂസ് എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്‍, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോന്‍. ജനുവരി 31ന് ചിത്രം തീയേറ്ററുകളിലെത്തും.
Content Highlights : Gauthamante Radham Movie Audio Launch Neeraj Madhav Manju Warrier


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..