സംവിധായകരായ ​ഗൗതം വാസുദേവ് മേനോനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു. വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കുന്ന വിടുതലൈയിൽ ​ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തിൽ ​ഗൗതം അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ മുഴുനീള കഥാപാത്രമാണെന്നും വിജയ് സേതുപതിക്കും സൂരിക്കുമൊപ്പം കോമ്പിനേഷൻ സീനുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. വൈദ്യുതിയും ഫോൺ സംവിധാനങ്ങളും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തിൽ വിജയ് സേതുപതി, വെട്രിമാരൻ, സൂരി, ഭവാനി എന്നിവരും ഒപ്പം മുഴുവൻ ഗോത്രവർഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങൾ പൂർത്തിയാക്കിയത്.

ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ. വെൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ രാമർ,ആക്ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി. പി ആർ ഒ- എ എസ് ദിനേശ്.

Content Highlights : gautham vasudev menon teams up with vetrimaaran for Vjay Sethupathi soori movie Viduthalai