ധ്രുവനച്ചത്തിരം ഈ വർഷം തന്നെ? സൂചനയുമായി ​ഗൗതം മേനോൻ


ഈ വർഷം ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അങ്ങനെയെങ്കിൽ ഇത് വിക്രത്തിന്റെ 2022-ലെ നാലാമത്തെ ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ധ്രുവനച്ചത്തിരത്തിൽ വിക്രം, ​ഗൗതം മേനോൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, വി. രമേഷ് | മാതൃഭൂമി

വിക്രം ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ​ഗൗതം മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ധ്രുവനച്ചത്തിരം'. ചിത്രീകരണം തുടങ്ങി വർഷങ്ങളായിട്ടും ഒരു ​ഗാനവും ടീസറും പിന്നെ ഈയിടെ ​ഗൗതം മേനോനും വിക്രമും ഒരുമിച്ചുള്ള ചിത്രവുമല്ലാതെ വേറെ ഒരു അപ്ഡേറ്റും ചിത്രത്തിന്റേതായി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സംവിധായകന്റെ ഭാ​ഗത്തുനിന്ന് വന്ന ഒരു സൂചനയെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ധ്രുവനച്ചത്തിരം ഈ വർഷം തന്നെ റിലീസ് ചെയ്തേക്കും എന്നതാണാ കാര്യം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ​ഗൗതം മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഡിസംബറിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അങ്ങനെയെങ്കിൽ ഇത് വിക്രത്തിന്റെ 2022-ലെ നാലാമത്തെ ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡബ്ബിങ് പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടരുകയാണ്.

ഉദയനിധി സ്റ്റാലിനായിരിക്കും ധ്രുവനച്ചത്തിരത്തിന്റെ വിതരണമെന്ന് റിപ്പോർട്ടുകളുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ ആണ് വിക്രമിന്റേതായി ഒടുവിൽ വന്ന ചിത്രം. ഓ.ടി.ടി റിലീസായെത്തിയ ചിത്രം മികച്ച അഭിപ്രായവും നേടിയിരുന്നു. ആ​ഗസ്റ്റ് 31-ന് റിലീസ് ചെയ്യുന്ന കോബ്ര, സെപ്റ്റംബർ 30-ന് വരുന്ന പൊന്നിയിൻ സെൽവൻ എന്നിവയാണ് വിക്രത്തിന്റെ പുതിയ ചിത്രങ്ങൾ.

സ്പൈ ത്രില്ലറായി വരുന്ന ചിത്രത്തിന്റെ രണ്ട് ടീസറുകളാണ് ഇറങ്ങിയത്. അതിൽ രണ്ടാമത്തേത് അഞ്ച് വർഷം മുമ്പാണ് എത്തിയത്. റിതു വർമയും ഐശ്വര്യ രാജേഷുമാണ് നായികമാർ. പാർത്ഥിപൻ, മുന്ന, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ഹാരിസ് ജയരാജ് സം​ഗീത സംവിധാനവും മനോജ് പരമഹംസ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. പി മദൻ, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിർമാണം.

Content Highlights: Dhruva Natchathiram Release Date, Chiyaan Vikram, Gautham Vasudev Menon, Harris Jayaraj

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented