മിഴ്‌നാട് മുഖ്യമന്ത്രിയും തമിഴരുടെ രോമാഞ്ചവുമായിരുന്ന എം.ജി രാമചന്ദ്രന്‍ എന്ന പ്രതിഭയുടെ ജീവിതത്തെ ആധാരമാക്കി നിരവധി ചിത്രങ്ങളില്‍ സിനിമാനിരൂപകര്‍ പോലും എടുത്തു പറയുന്ന ഒന്നാണ് മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍. അതില്‍ മോഹന്‍ലാല്‍ ആണ് എം.ജി.ആറായി എത്തിയത്. 

ഇപ്പോള്‍ ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസായ ക്വീന്‍ ആണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഡിസംബര്‍ 14ന് ഓണ്‍ലൈനില്‍ പുറത്തിറങ്ങിയ സീരീസില്‍ എം ജി ആറിന്റെ വേഷത്തിലെത്തുന്നത് ഇന്ദ്രജിത്താണ്. മോഹന്‍ലാലിനു ശേഷം ആ കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുമ്പോള്‍ പ്രശംസകളും വിമര്‍ശനങ്ങളും നടനെ തേടിയെത്തുന്നുണ്ട്. ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളയുടെ ട്വീറ്റും ഇപ്പോള്‍ വാര്‍ത്തയാവുകയാണ്.

വെള്ളിത്തിരയില്‍ എം.ജി.ആര്‍ എന്ന പ്രതിഭയെ മോഹന്‍ലാലിനോളം മികച്ചതായി ആരും അവതരിപ്പിച്ചിട്ടില്ലെന്നും തനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇരുവറിലെ ആ കഥാപാത്രം ആണ് എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്. അതിനെ അനുകൂലിച്ച് ഇന്ദ്രജിത്ത് ഇങ്ങനെ മറുപടി നല്‍കി. 'സംശയമേതുമില്ല സര്‍.. രണ്ടാമതൊന്ന് ആലോചിക്കാനുമില്ല..' ഇന്ദ്രജിത്തിന്റെ ഈ മറുപടിയാണ് വെബ് സീരീസിന്റെ സംവിധായകന്‍ കൂടിയായ ഗൗതം മേനോനെ ആകര്‍ഷിച്ചത്.

ഇന്ദ്രജിത്തിന്റെ മനസ്സിന്റെ ആര്‍ദ്രതയെ പുകഴ്ത്തി സംവിധായകനും അതിനു ചുവട്ടില്‍ അഭിപ്രായം രേഖപ്പെടുത്തി. നിങ്ങളുടെ മറുപടി നിങ്ങളുടെ ക്ലാസ് എന്തെന്ന് കാണിക്കുന്നുണ്ട്. മികച്ച രണ്ടാമത് ആകുന്നതും നല്ല അനുഭവം തന്നെയല്ലേ. മാത്രമല്ല, മണി സര്‍, ലാല്‍ സര്‍ ഇവര്‍ക്കു ശേഷം രണ്ടാമതല്ലേ നമ്മള്‍ വരുന്നുള്ളൂ.. എന്നാണ് ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തത്.

sreedhar pillai

Content Highlights : gautham vasudev menon about indrajith sukumaran queen web series sreedhar pillai tweet