നുഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ സൗതം മേനോന്‍ അഭിനേതാവായെത്തുന്നു. 

സിനിമയിലെ സ്റ്റണ്ട് കലാകാരന്മാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പവര്‍ പാണ്ടി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ഗൗതം മേനോന്‍ എത്തുന്നത്.

ധനുഷ് തന്നെ നിര്‍മിക്കുന്ന ചിത്രത്തിൽ രാജ് കിരണ്‍, പ്രസന്ന, ഛായാ സിംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ധനുഷും അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ എന്നെ നോക്കി പായും തോട്ട എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. മേഘാ ആകാശ്, റാണാ ദഗ്ഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.