​​ഗൗതം മേനോനും ജി.വി പ്രകാശ് കുമാറും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം 'സെൽഫി'യുടെ ട്രെയ്‍ലർ പുറത്തിറങ്ങി. 

'കൺഫെഷൻസ് ഓഫ് ആൻ എൻജിനീയർ' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മതി മാരനാണ്. ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. 

ഒരു പറ്റം എഞ്ചിനീയറിങ്ങ് വിദ്യാർഥികളുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് നീങ്ങുന്നത്. വരുമാനത്തിന് വേണ്ടി മാനേജ്‍മെൻറ് സീറ്റുകളിലേക്ക് എഞ്ചിനീയറിങ്ങ് വിദ്യാർഥികളെ ആകർഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് പ്രകാശ് കുമാറിന്റെ കഥാപാത്രം. ഇതേ ബിസിനസ് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുകയാണ് ​ഗൗതം മേനോന്റെ കഥാപാത്രം. ഇരുവർക്കുമിടയിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോവുന്നത്. 

വർഷ ബൊല്ലമയാണ് നായികയായെത്തുന്നത്.  വാഗൈ ചന്ദ്രശേഖർ, ഡി ജി ഗുണനിധി, തങ്കദുരൈ, സുബ്രഹ്മണ്യം ശിവ, സാം പോൾ, വിദ്യ പ്രദീപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്‍ണു രംഗസാമിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് എസ് ഇളയരാജ. ജി വി പ്രകാശ് കുമാർ തന്നെയാണ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നത്. സംഘട്ടനം റാംബോ വിമൽ. 

content highlights : Gautham Menon And GV Prakash Kumar in Selfie Movie trailer