ചെന്നൈ: സൈക്കിളിയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നടന്‍ ഗൗതം കാര്‍ത്തിക് കൊള്ളയടിക്കപ്പെട്ടു. ആല്‍വാര്‍ പേട്ടിലെ ടി.ടി.കെ റോഡില്‍ വച്ചാണ് സംഭവം. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറിലാണ് ഗൗതം ഫോണ്‍ ഘടിപ്പിച്ചിരുന്നത്. ബൈക്കില്‍ വന്ന രണ്ടംഗ സംഘം മൊബൈല്‍ തട്ടിയെടുക്കുകയായിരുന്നു.
ആല്‍വാര്‍ പേട്ടിലെ പോലീസ് സ്‌റ്റേഷനിലെത്തി നടന്‍ പരാതി നല്‍കി. ആല്‍വാര്‍ പേട്ടില്‍ സൈക്കിള്‍ യാത്രികര്‍ക്ക് സമാന അനുഭവം നേരത്തേയും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് പോലീസ് നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.
നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം അരങ്ങേറ്റം കുറിച്ചത്.
Content Highlights: Gautham Karthik's phone snatched, actor files police complaint