അഫ്​ഗാൻ രക്ഷാദൗത്യം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ​ഗരുഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് അജയ് കപൂറും സുഭാഷ് കാലെയും ചേർന്നാണ്. ചിത്രത്തിന്റെ സംവിധായകനെയോ അഭിനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. 

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക സേന യൂണിറ്റായ ഗരുഡ് കമാൻഡോ ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥന്റെ കഥയെ അടിസ്ഥാനമാക്കി അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യത്തിന്റെ നിമിഷങ്ങളാണ് സിനിമയായി പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

 

കെ.ജി.എഫിന്റെ സം​ഗീതസംവിധായകനായ രവി ബാസ്രുർ ആണ് ചിത്രത്തിന് പശ്ചാത്തല സം​ഗീതം ഒരുക്കുന്നത്. നിധി സിങ്ങ് ധർമയാണ് ചിത്രത്തിന്റെ കഥ. 2022 ആ​ഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. 

content highlights : Garud Film based on true events of Afghanistan rescue crisis