ആലിയ ഭട്ട്, കങ്കണ റണാവത്ത്
സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗംഗുഭായി കത്തിയവാഡി എന്ന ചിത്രത്തിന്റെ റിലീസിനു ശേഷം ബോക്‌സ് ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുന്‍പേ ചിത്രത്തെക്കുറിച്ച് വലിയ വിവാദങ്ങള്‍ സജീവമായിരുന്നു. 1960-കളില്‍ മുംബൈയിലെ കാമാത്തിപുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുഭായി എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രമാണ് ഗംഗുഭായി കത്തിയവാഡി. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗംഗുഭായിയുടെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. ബോളിവുഡ് നടി കങ്കണ റണാവത്തും ചിത്രത്തിനെതിരേയും ആലിയ ഭട്ടിനെതിരേയും രൂക്ഷമായ ആക്രമണവുമായി രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ മുതല്‍മുടക്കായ 200 കോടി രൂപ ചാരമാകുമെന്നും ആലിയയ്ക്ക് അഭിനയിക്കാന്‍ അറിയില്ലെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.
വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തെക്കാള്‍ അധികം കളക്ഷനാണ് ശനിയാഴ്ച ലഭിച്ചിരിക്കുന്നത്. 10.50 കോടിയായിരുന്നു ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. ശനിയാഴ്ച പ്രകടനം മെച്ചപ്പെടുത്തി 13.32 കോടിയും ചിത്രം നേടി. ആദ്യ രണ്ടുദിവസങ്ങളില്‍നിന്ന് 23.82 കോടി. ഇന്ത്യയില്‍നിന്ന് മാത്രമുള്ള നേട്ടമാണിത്.
പല സംസ്ഥാനങ്ങളിലും ഇപ്പോഴും കോവിഡ് മുന്‍കരുതല്‍ അനുസരിച്ചുള്ള 50 ശതമാനം പ്രവേശനമാണ് എന്നിരിക്കെ മികച്ച ബോക്‌സ് ഓഫീസ് പ്രകടനമാണ് ഇത്. നാല് വര്‍ഷത്തിനുശേഷമാണ് ഒരു സഞ്ജയ് ലീല ബന്‍സാലി ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദീപിക പദുകോണ്‍ റാണി പദ്മാവതിയായിയെത്തിയ പദ്മാവത് ആയിരുന്നു അദ്ദേഹത്തിന്റെ ഇതിനുമുമ്പെത്തിയ ചിത്രം. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രം പദ്മാവതിനു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
Content Highlights: Gangubai Kathiawadi, Alia Bhatt, Sanjay Leela Bansali, Box office collection, Kangana Ranaut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..