vijay babu
കൊച്ചി: ഇടവേള ബാബുവിന്റെ വിവാദ പരാമർശത്തിൽ മോഹൻലാലിന് നടനും എംഎൽ.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ കത്ത്. ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതിയെന്ന് അദ്ദേഹം കത്തിൽ ആരോപിക്കുന്നു. ഇതെന്തുകൊണ്ടാണെന്ന് അമ്മ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജഗതി ശ്രീകുമാറിനെ അപമാനിക്കാൻ ഇടവേള ബാബു ശ്രമിച്ചതെന്തിനെന്ന് ഗണേഷ് ചോദിക്കുന്നു. ബിനീഷ് കോടിയേരിയുടേത് സാമ്പത്തിക കുറ്റകൃത്യമാണ്. അത് പീഡനക്കേസുമായി താരതമ്യം ചെയ്യണണോ? വിജയ് ബാബുവിന്റെ മാസ് എൻട്രി അമ്മയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചത് തെറ്റാണ്. മോഹൻലാൽ മൗനം വെടിയണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
താരസംഘടന ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ നേരത്തേയും ഗണേഷ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. താരസംഘടന സ്വന്തം സ്വകാര്യവസ്തുവാണെന്ന് ധരിക്കരുതെന്നാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതെന്തിനെന്ന് ഇടവേളബാബു പറയണം. ആരെ രക്ഷിക്കാൻ വേണ്ടിയാണാ പ്രസ്താവന? ഇടവേള ബാബുവിനെ കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ വൈസ് ചെയർമാനായി ഇരുത്തിയത് ഗണേഷ് കുമാറാണ്. അത് അദ്ദേഹം ചിലപ്പോൾ മറന്നിട്ടുണ്ടാവുമെന്നും ഗണേഷ് പറഞ്ഞിരുന്നു.
Content Highlights: ganesh kumar wrote letter to mohanlal, vijay babu issue, edavela babu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..