ഉണ്ണി മുകുന്ദൻ, ഗന്ധർവ ജൂനിയറിന്റെ ടൈറ്റിൽ പോസ്റ്റർ | ഫോട്ടോ: www.facebook.com/IamUnniMukundan
ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം ഗന്ധർവ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗന്ധർവനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. ഉണ്ണി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രീകരണം തുടങ്ങിയ വിവരം അറിയിച്ചത്.
'സെക്കൻഡ് ഷോ', 'കൽക്കി' തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ഗന്ധർവ്വ ജൂനിയർ'. ഒരു സൂപ്പർ ഹീറോ മോഡൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് എത്തുക.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭാരവും സുജിനും ചേർന്നാണ് തിരക്കഥാ രചന. ഛായാഗ്രഹണം -ചന്ദ്രു സെൽവരാജ്, സംഗീതം -ജേക്സ് ബിജോയ്, എഡിറ്റിംഗ് -അപ്പു ഭട്ടതിരി.
Content Highlights: gandharva jr, unni mukundan new movie shooting started
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..