ദേവന്‍റെ 'നാഗനൃത്തം', കൈയടിച്ചും പൊട്ടിച്ചിരിച്ചും മമ്മൂട്ടിയും കൂട്ടരും..

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.. ചിത്രത്തില്‍ വളരെ ചെറിയ വേഷത്തിലെത്തിയ താരമായിരുന്നു ദേവന്‍. എന്നാല്‍ തിയ്യറ്ററുകളില്‍ ഏറെ പൊട്ടിച്ചിരിക്കളും കൈയടികളും നേടിയ രംഗവും വെള്ളമടിച്ചുള്ള ദേവന്‍റെ നാഗനൃത്തമായിരുന്നു. ചിത്രീകരണത്തിനിടയിലും ഇതേ രംഗത്തിന് മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങള്‍ ചിരിച്ചു മറിയുന്നത് മേക്കിങ് വീഡിയോയില്‍ കാണാം.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. 

രമേഷ് പിഷാരടിയും ഹരി. പി  നായരും  ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം  കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്.കെ.ജയന്‍, സുരേഷ്  കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ  തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഴകപ്പനാണ് ഛായാഗ്രഹണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented