ആർ.ആർ.ആറിൽ രാംചരണും ജൂനിയർ എൻ.ടി.ആറും, നതാലി ഇമ്മാനുവൽ | ഫോട്ടോ: www.instagram.com/rrrmovie/, @olaenor
2022 ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ വലിയ വിജയമായിരുന്നു രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. ഇപ്പോഴിതാ ചിത്രത്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഗെയിം ഓഫ് ത്രോണ്‍സ് താരം നതാലി ഇമ്മാനുവല്‍. ഗെയിം ഓഫ് ത്രോണ്‍സിലെ മിസ്സാണ്ടെ എന്ന കഥാപാത്രത്തെയാണ് നതാലി അവതരിപ്പിച്ചത്.
നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം റിലീസായതോടെ മികച്ച അഭിപ്രായമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. "ആര്‍ആര്‍ആര്‍ ഒരു മികച്ച ചിത്രമാണെന്നതില്‍ ആരും തര്‍ക്കിക്കേണ്ടതില്ല". നതാലി ട്വിറ്ററില്‍ കുറിച്ചു.
നാട്ടു നാട്ടു ഗാനത്തിനെക്കുറിച്ചും നതാലി മികച്ച അഭിപ്രായം പങ്കുവച്ചു. ആലിയ ഭട്ടിന്റെ സീത എന്ന കഥാപാത്രത്തെയും ഒലിവിയ മോറിസിന്റെ ജെന്നിയെയും നതാലി അഭിനന്ദിച്ചു.
ഓസ്‌കര്‍ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഇന്ത്യയില്‍ നിന്നുള്ള നാല് എന്‍ട്രികളില്‍ ഒന്നാണ് ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന് ആരംഭിക്കുന്ന ഗാനം. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍സിനിമാഗാനമാണ് നാട്ടു നാട്ടു. കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്ന് എഴുതിയ ഗാനത്തിന് കീരവാണിയാണ് ഈണം നല്‍കിയത്.
ലോകമെമ്പാടുമുള്ള തീയ്യേറ്ററുകളില്‍ നിന്നും 1000 കോടി രൂപയിലധികമാണ് ചിത്രം നേടിയത്.
Content Highlights: Game of Thrones' star Nathalie Emmanuel reviews RRR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..