ഗമനം എന്ന ചിത്രത്തിൽ നിത്യ മേനോൻ | Photo: twitter.com|ImSharwanand
നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഗമനത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.നടൻ ശർവാനന്ദ് ആണ് പോസ്റ്റർ പുറത്ത് വിട്ടത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തിൽ എത്തുന്നത്.
നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ .
ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. ക്യാമറ ജ്ഞാന ശേഖർ വി.എസ്, സംഭാഷണം സായ് മാധവ് ബുറ. എഡിറ്റിംഗ് രാമകൃഷ്ണ അറം, പി.ആർ. ഒ ആതിര ദിൽജിത്ത്
Content Highlights : Gamanam Pan Indian movie Starring Nithya Menon As singer Shailaputri Devi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..