ഹുഭാഷാ ആന്തോളജി ചിത്രം 'ഗമന'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. നടി നിത്യ മേനോൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. ശ്രിയ ശരൺ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റു രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ശിവ കണ്ടുകുറിയും പ്രിയങ്ക ജവാൽക്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അലി-സാറ ദമ്പതികളുടെ വേഷമാണ് ചിത്രത്തിൽ ഇരുവരും അവതരിപ്പിക്കുന്നത്.

നവാഗതനായ സുജാന റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുൻപ് ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടര്‍ പോസ്റ്ററും അതിഥി കഥാപാത്രമായി എത്തുന്ന നിത്യ മേനോൻ്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മൂന്ന് കഥകൾ പറയുന്ന ഒരു സമാഹാരം ആണ് 'ഗമനം' എന്ന് നേരത്തേ സംവിധായിക വ്യക്തമാക്കിയിരുന്നു. ‌

സംഗീതം- ഇളയരാജ. ജ്ഞാന ശേഖർ വി എസ് ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് നിര്‍മാതാക്കള്‍. സംവിധായകനായ സുജാന റാവു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. സായ് മാധവ് ബുറയാണ് ചിത്രത്തിൻ്റെ സംഭാഷണം ഒരുക്കുന്നത്. രാമകൃഷ്ണ അറം ആണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്, ആതിര ദില്‍ജിത്താണ് പി.ആര്‍. ഒ.

Content Highlights: Gamanam Anthology Movie Nithya Menen Sriya Saran starrer