കിരീടി റെഡ്ഡി നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം 'ജൂനിയർ'


കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കിരീടി റെഡ്ഡി

വ്യവസായിയും ബി.ജെ.പി നേതാവുമായ ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൻ കിരീടി കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന് ജൂനിയർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ എസ്.എസ് രാജമൗലി കിരീടിയുടെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചിരുന്നു.

കിരീടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനായി അവതരിപ്പിച്ച ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ജൂനിയർ നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ 'വാരാഹി ഫിലിം പ്രൊഡക്ഷൻസ്' ആണ്. വാരാഹി പ്രൊഡക്ഷൻ ഹൗസിന്റെ പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്. വമ്പൻ ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.



കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേസമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വി.രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

താരത്തിന്റെ ജൻമദിന ദിവസമായ ഇന്നാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ സംഗീതം, ഐ ഓഫ് ബാഹുബലി മൂവി കെ സെന്തിൽ കുമാർ ഛായാഗ്രഹണം, രവീന്ദറിന്റെ കലാസംവിധാനം, ഇന്ത്യയിലെ മുൻനിര സ്റ്റണ്ട് സംവിധായകൻ പീറ്റർ ഹെയ്‌ന്റെ ആക്ഷൻ തുടങ്ങിയവയാണ് ചിത്രത്തിന്റെ മറ്റു പ്രത്യേകതകൾ. പി.ആർ.ഒ ശബരി

Content Highlights: kireeti reddy debut movie junior, gali janardhana reddy's son kireeti reddy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented