ഹോളിവുഡ് നടി ഗാൽ ഗാഡോട്ടിന്റെ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ ‘വണ്ടർ വുമൺ 1984‘ ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും. പാറ്റി ജെൻകിൻസാൺ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24നാണ് റിലീസിനെത്തുന്നത്.
ക്രിസ്മസിന് ചിത്രം അമേരിക്കൻ തീയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ നിർമാതാക്കളായ വാർണർ ബ്രോസ് അറിയിച്ചിരുന്നു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. കോവിഡ് പ്രതിസന്ധികൾക്കൊടുവിൽ തീയേറ്ററിൽ പ്രദർശനത്തിനെത്തുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് വണ്ടർ വുമൻ. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ടെനറ്റ് ഡിസംബർ നാലിന് റിലീസിനെത്തിയിരുന്നു.
വണ്ടർ വുമന്റെ ട്രെയിലറുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. 2017ൽ ഇറങ്ങിയ വണ്ടർ വുമൺ ചിത്രം വൻ ബോക്സോഫിസ് ഹിറ്റായിരുന്നു. അതിൻറെ തുടർച്ചയാണ് പുതിയ ചിത്രം. ഗാൽ ഗാഡോട്ടിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റൻ വിഗ്, റോബിൻ റൈറ്റ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പെട്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തിൽ എത്തുന്നത്.
Content Highlights : Gal Gadot starrer 'Wonder Woman 1984' to release on December 24 in India