ജോസ് വെഡൺ, ഗാൽ ഗഡോട്ട്
ഹോളിവുഡ് സംവിധായകന് ജോസ് വെഡണ്‍ തന്റെ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തിയായി നടി ഗാല്‍ ഗഡോട്ട്. ഇസ്രായേലിലെ എന്‍12 ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകനില്‍ നിന്നും നേരിട്ട ഭീഷണിയെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്. ഇസ്രായേലുകാരിയായ ഗാല്‍ ഗഡോട്ട് വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തിലൂടെയാണ് ലോകപ്രശസ്തയാകുന്നത്.
'2017 ലിറങ്ങിയ ജസ്റ്റിസ് ലീഗിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു സംഭവം നടന്നത്. ജോസ് വെഡണ്‍ എന്നോട് സെറ്റില്‍ വെച്ച് അപമര്യാദയായി പെരുമാറി. അത് പുറത്ത് പറഞ്ഞാല്‍ എന്റെ കരിയര്‍ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഞാന്‍ വകവച്ചില്ല. അതുകൊണ്ട് തന്നെയാണ് ഈ കാര്യം പുറത്ത് വന്നത്'- ഗാല്‍ ഗഡോട്ട് പറഞ്ഞു.
ജോസ് വെഡേണ്‍ നടിയോട് മോശമായി പെരുമാറിയെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് വാര്‍ത്തകള്‍ സത്യമാണെ്ന്ന് ഗാല്‍ ഗഡോട്ട് സ്ഥിരീകരിക്കുന്നത്. നടന് റേ ഫിഷറും ജോസ് വെഡേന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഇയാള്‍ക്കെതിരേ ഒട്ടനവധിപേര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പരാതികളെല്ലാം നിര്‍മാതാക്കള്‍ അവഗണിച്ചുവെന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇരകളായവര്‍ പറയുന്നു.
Content Highlights: Gal Gadot confirms Joss Whedon threatened to harm her career
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..