ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ-ശ്യാം പുഷ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ജോജിക്ക് അഭിനന്ദനവുമായി ബോളിവുഡ് താരം ​ഗജ്‌രാജ്‌ റാവു. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചിത്രം കണ്ട ശേഷമുള്ള ​ഗജ്‌രാജിന്റെ പ്രതികരണം

പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമാ സംവിധായകർക്കും എന്ന അഭിസംബോധനയോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ബോളിവുഡ് സിനിമകളെ വിമർശനവിധേയമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്

"പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകർക്കും

ഈയടുത്താണ് ജോജി കണ്ടത്. ഇത് തുറന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്.

മതിയെന്ന് പറഞ്ഞാൽ മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിങ് കാമ്പയിനുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇതൽപം കടന്ന് പോയി.

ഞാനീ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സിനിമകൾ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും

എന്ന്
​ഗജ്‌രാജ്‌ റാവു
സ്വയം പ്രഖ്യാപിത ചെയർമാൻ
ഫഹദ് ഫാസിൽ ഫാൻ ക്ലബ് (വടക്കൻ മേഖല)" അദ്ദേഹം കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gajraj Rao (@gajrajrao)


Content Highlights :Gajraj Rao praises Fahadh Faasil starrer Joji takes a dig at Hindi Cinema