Gaganachari First Look
ഗോകുൽ സുരേഷ്, അനാർക്കലി,അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകം ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു
അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ഗഗനചാരി വ്യത്യസ്തമായ 'മോക്കുമെന്ററി (mockumentary)' ശൈലിയിൽ ആണ് ഒരുങ്ങുന്നത്. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു വാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകൻ.
അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്.ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത്. വീ എഫ് എക്സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്
ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത് .പി ആർ ഒ - എ സ് ദിനേശ് , ആതിര ദിൽജിത്ത്
content highlights : Gaganachari movie poster starring Anarkali Marikar Gokul Suresh KB Ganesh Kumar Aju Varghese
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..