ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
ജി ചിറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജീന്തോൾ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഓഷ്യൻ കാസ്റ്റിൽ മീഡിയയുടെ ബാനറിൽ പി.എൻ സുരേഷാണ് ചിത്രം നിർമ്മിക്കുന്നത്.
കുട്ടികളുടെ കഥ പറയുന്ന ചിത്രം പ്രകൃതി സ്നേഹത്തിൻ്റേയും സംരക്ഷണത്തിൻ്റേയും സന്ദേശമാണ് കൈമാറുന്നത്. സിനിമ ഫെസ്റ്റുവലുകളിലെ പ്രദർശനങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന 'ജീന്തോൾ' കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാൻ ഉതകുന്ന ആശയങ്ങൾ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് അജീഷ് അശോകനാണ്.
വിനായക് ശശികുമാർ, ധന്യ സുരേഷ് എന്നിവരുടെ വരികൾക്ക് ഗായത്രി സുരേഷ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ടി.എൻ സുരേഷ്, ചീഫ് അസോസിയേറ്റ്: കെ.ജെ വിനയൻ, സൗണ്ട് ഡിസൈൻ: ജെഷ്വിൻ ഫെലിക്സ്, ഫോളി ആർട്ടിസ്റ്റ്: ആരോമ (ചെന്നൈ) മിക്സിങ് & മാസ്റ്ററിങ്: കിരൺ ലാൽ, എൻ.എച്ച്.ക്യു സ്റ്റുഡിയോ, വി.എഫ്.എക്സ്: ഇന്ദ്രജിത്ത് ഉണ്ണി, (ഐ.വി.എഫ്.എക്സ്) കളറിസ്റ്റ്: സെൽവിൻ വർഗീസ് (മാഗസിൻ മീഡിയ എന്റർടെയ്ൻമെന്റ്), മിക്സിങ് എഞ്ചിനീയർ: ജിജു ടി ബ്രൂസ്, വസ്ത്രാലങ്കാരം: ബേക്കി മേരി വർഗീസ്, മേക്കപ്പ്: രജനി വെങ്കിടേഷ്, ബിജി കസാ ഫ്ളോറ, പി.ആർ.ഒ: പി ശിവപ്രസാദ്.
Content Highlights: g chirakkal movie jeenthol first song released


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..