-
സുശാന്തിന്റേത് 101 ശതമാനവും ആത്മഹത്യയാകാനിടയില്ലെന്ന് സുഹൃത്തും കോറിയോഗ്രാഫറുമായ ഗണേഷ് ഹിവാർകർ. ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിനിടെയാണ് ഗണേഷ് സുഹൃത്തിനെക്കുറിച്ച് മനസ്സു തുറന്നത്. ഇന്ന് എന്നല്ല, പത്ത് ഇരുപത് വർഷം കഴിഞ്ഞ് ചോദിച്ചാലും സുശാന്തിന് ആത്മഹത്യ ചെയ്യാൻ കഴിയില്ല എന്നു തന്നെ താൻ പറയുമെന്നും ഗണേഷ് ആവർത്തിച്ചു പറയുന്നു. ബോളിവുഡിൽ അഭിനയിക്കാനായി സുശാന്ത് മുംബൈയിലെത്തിയപ്പോൾ ഗണേഷ് ആയിരുന്നു കോറിയോഗ്രാഫറായി കൂടെയുണ്ടായിരുന്നത്.
'പത്തിരുപതു കൊല്ലം കഴിഞ്ഞ് ആര് എന്നോട് ഈ ചോദ്യം ചോദിച്ചാലും ഞാൻ ഇല്ല എന്നു തന്നെ പറയും. എന്നെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയ വ്യക്തിയാണ് സുശാന്ത്. 2007ൽ സുശാന്ത് മുംബൈയിലെത്തി എന്റെ ക്ലാസിൽ ചേർന്ന സമയം. സുശാന്ത് നല്ല നർത്തകനാണെന്ന് ഞാനും തിരിച്ചറിഞ്ഞിരുന്നു. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നൃത്തപാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്നു. പെട്ടെന്നു തന്നെ നല്ല സുഹൃത്തുക്കളുമായി. ആ സമയത്ത് എനിക്ക് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. തുറന്നു പറഞ്ഞെങ്കിലും അവൾക്ക് താത്‌പര്യമില്ലയെന്നു പറഞ്ഞു. അതിൽ വലിയ സങ്കടം തോന്നിയിരുന്നു. ആത്മഹത്യ ചെയ്യാൻ തോന്നി. വിവരം അടുത്ത സുഹൃത്തായ സുശാന്തിനോടും പറഞ്ഞു. ഫോണിൽ സംസാരിച്ച് അര മണിക്കൂറിനുളളിൽ വീട്ടിൽ വന്നു. എന്നോട് ആറു മണിക്കൂർ അതേപ്പറ്റി സംസാരിച്ചു. മനുഷ്യന് ആത്മഹത്യ ചെയ്യാൻ മാത്രമുള്ള പ്രശ്നമൊന്നും ഈ ലോകത്തില്ല എന്നു പറഞ്ഞ് ആശ്വസിപ്പിക്കാനാണ് സുശാന്ത് വന്നത്.
പിന്നീട് 2016ൽ സുശാന്തിനെ വീട്ടിൽ ചെന്നു കണ്ടിരുന്നു. അതിനു ശേഷം 2020 വരെ ഫോൺ വഴി ബന്ധമുണ്ടായിരുന്നു.' ഗണേഷ് പറയുന്നു. സുശാന്ത് കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളായിരുന്നു. എല്ലാം പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. ദിഷ സാലിയൻ സുശാന്തിന്റെ മുൻമാനേജർ ആയിരുന്നു, ഒരു ഷോയ്ക്ക് വേണ്ടി താൻ ഫോണിൽ സംസാരിച്ചിട്ടുണ്ട്. മാനേജറുമായി ഒരു സെലിബ്രിറ്റിക്ക് എത്ര അടുപ്പമുണ്ടാകുമോ അത്ര അടുപ്പം ദിഷയും സുശാന്തും തമ്മിലുണ്ടായിരുന്നതായി അറിയാമെന്നും ഗണേഷ് പറയുന്നു. അവസാനം കാണുമ്പോൾ റിയ സുശാന്തിനൊപ്പമുണ്ടായിരുന്നു. സുശാന്തിന്റെ ഫോൺ നമ്പർ മാറിയിരുന്നുവെന്നും സുഹൃത്തുക്കളുമായുള്ള ബന്ധം കുറഞ്ഞുവന്നുവെന്നും ഗണേഷ് വെളിപ്പെടുത്തുന്നു.
Content Highlights :friend and choreographer ganesh hiwarkar on sushant singh rajput suicide rhea chakraborty


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..