Jean-Paul Belmondo
പാരിസ്: പ്രശസ്ത ഫ്രഞ്ച് നടന്‍ ജീന്‍ പോള്‍ ബെല്‍മോണ്ടോ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ഫ്രാന്‍സിലെ നവതരംഗ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ജീന്‍ പോള്‍ ബെല്‍മോണ്ടോ. 1960 ലെ ബ്രെത്ത്ലെസ്സിലൂടെയാണ് പ്രസിദ്ധി നേടുന്നത്.
ഫ്രാന്‍സിലെ ന്യൂയ്‌ലിയില്‍ ജനിച്ച ബെല്‍മോണ്ടോയ്ക്ക് ബാല്യകാലത്ത് പഠനത്തേക്കാള്‍ കായികരംഗത്തായിരുന്നു താല്‍പര്യം. ബോക്‌സിങ്ങും ഫുട്‌ബോളുമായിരുന്നു ഇഷ്ട കായിക ഇനങ്ങള്‍. ഫ്രാന്‍സിലെ അമച്വര്‍ ഫുട്‌ബോള്‍ ക്ലബ് മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അതേ സമയം തന്നെ സ്‌കൂള്‍ നാടകരംഗത്ത് സജീവമായി. പഠനത്തിന് ശേഷം നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി അള്‍ജീരയിയില്‍ ആറ് മാസം സേവനമനുഷ്ഠിച്ചു.
സൈന്യത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തിയേറ്റര്‍ രംഗത്ത് സജീവമായി. 1956 ല്‍ പുറത്തിറങ്ങിയ മൊലീറാണ് ആദ്യ ചിത്രം. ഷാര്‍ലെറ്റ് ആന്റ് ദ ബോയ് ഫ്രണ്ട്, ആന്‍ ഏഞ്ചല്‍ ഓണ്‍ വീല്‍സ്, ദ മാന്‍ ഫ്രം റിയോ, ദ തീഫ് ഓഫ് പാരിസ്, ഹോള്‍ഡ് അപ്പ്, ആമസോണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Content Highlights: French actor Jean-Paul Belmondo passed away, New Wave cinema in France, Breathless (1959,1960)


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..