ഭാവിവരൻ കോറി ട്രാനൊപ്പം ഫ്രിദ പിന്റോ, സ്ലംഡോഗ് മില്ല്യണയറിൽ ഫ്രിദ പിന്റോ
അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് സ്ലംഡോഗ് മില്ല്യണയര്‍ താരം ഫ്രിദ പിന്റോ. ഭാവിവരന് കോറി ട്രാനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഫ്രിദ സന്തോഷം പങ്കുവയ്ച്ചത്.
കുഞ്ഞു ട്രാന് വരുന്നു- ഫ്രിദ കുറിച്ചു.
മാംഗളൂരു സ്വദേശിയായ ഫ്രിദ പിന്റോ മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. അഭിനയ മോഹവുമായി ഓഡിഷനുകളില്‍ പങ്കെടുത്ത ഫ്രിദ ആദ്യം മോഡലിങില്‍ ഭാഗ്യം പരീക്ഷിക്കുകയും ഏതാനും പരസ്യചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.
2007 ല്‍ മുംബൈയില്‍ വച്ചു നടന്ന സ്ലംഡോഡ് മില്ല്യണയറിന്റെ ഓഡിഷനില്‍ വിജയിക്കുകയും ചിത്രത്തില്‍ നായിക വേഷത്തിലെത്തുകയും ചെയ്തത് കരയിറിലെ വഴിത്തിരിവായി. പിന്നീട് റൈസ് ഓഫ് ദ പ്ലാനറ്റ് ഓഫ് ഏപ്സ്, ഡേ ഓഫ് ഫാല്‍ക്കണ്‍, ഡെസേര്‍ട്ട് ഡാന്‍സര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
സിനിമയില്‍ കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമാണ് ഫ്രിദ.
Content Highlights: Freida Pinto Announces Pregnancy With Fiance Cory Tran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..