'ഫോർ' സിനിമയുടെ പോസ്റ്റർ
'മാസ്ക്' എന്ന ചിത്രത്തിനുശേഷം സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഫോര്‍'. പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ പെെ, മങ്കിപെന്‍ ഫെയിം ഗൗരവ് മേനോന്, നൂറ്റിയൊന്ന് ചോദ്യങ്ങള്‍ ഫെയിം മിനോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, ട്രെയ്ലർ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബെെജു, ഗോപികാ രമേശ് എന്നിവര്‍ നായികമാരാവുന്നു.
സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, റോഷൻ ബഷീർ, പ്രശാന്ത് അലക്സാണ്ടർ, നവാസ് വള്ളിക്കുന്ന്, സാധിക വേണുഗോപാൽ, സ്മിനു, ഷൈനി സാറ, മജീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വിധു ശങ്കര്‍, വെെശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന് നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
എഡിറ്റര്‍: സൂരജ് ഇ.എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജാവേദ് ചെമ്പ്, പ്രൊജ്ക്റ്റ് ഡിസെെനര്‍: റഷീദ് പുതുനഗരം, കല: ആഷിക്ക് എസ്, മേക്കപ്പ്: സജി കാട്ടാക്കട, വസ്ത്രലാങ്കാരം: ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപറമ്പന്‍, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്, സ്റ്റില്‍സ്: സിബി ചീരാന്‍, പി.ആർ.ഒ: പി.ശിവപ്രസാദ്, മീഡിയ മാർക്കറ്റിങ്: പ്ലുമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.
Content Highlights: four, malayalam new movie, malayalam movie news latest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..