രാഷ്ട്രീയ നേതാക്കൾ സിനിമയിൽ വേഷമിടുന്നതും മുമ്പും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ കോൺഗ്രസ് നേതാവും മുൻ എം.പി.യുമായ കെ.വി തോമസും സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ്. റോയ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി'യിലാണ് അദ്ദേഹം അഭിനയിക്കുന്നത്. കലാ സാംസ്കാരിക മന്ത്രിയായിട്ടാണ് ചിത്രത്തിൽ അദ്ദേഹം വേഷമിടുന്നത്.

kv thomas minister

തൃശ്ശൂർ, എറണാകുളം, വാടാനപ്പിള്ളി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷൻ. ആർ.എസ്.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പൂർവ്വീകർ ചെയ്ത ക്രൂരഹത്യയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സലീം കുമാർ, കോട്ടയം പ്രദീപ്, നന്ദകിഷോർ, ഷാജു ശ്രീധർ, ഗൗരി പാർവതി, രേണുക, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനോ ആന്റണിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജാസി ഗിഫ്റ്റ് ഗാനം ആലപിക്കുന്നു. ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.

Content highlights :former m p k v thomas act in a movie oru flash back story minister role