'പഞ്ചാബിന്റെ സിംഹം റെഡി', ഇന്ത്യൻ -2വിൽ സുപ്രധാനവേഷത്തിൽ യുവരാജ് സിങ്ങിന്റെ പിതാവ്


യോ​ഗ് രാജ് സിം​ഗ്, ഇന്ത്യൻ 2 സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/yograjofficial/, www.facebook.com/shankarofficial

കമൽഹാസൻ ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2. ഇടക്കാലത്ത് നിന്ന ചിത്രീകരണം ഇക്കഴിഞ്ഞമാസം പുനരാരംഭിച്ചിരുന്നു. അഭിനേതാക്കളേക്കുറിച്ച് അണിയറപ്രവർത്തകർ ഇതുവരെ അധികം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ആരാധകർക്ക് സർപ്രൈസ് ആയി ഒരു താരം താൻ ഇന്ത്യൻ 2 ന്റെ ഭാ​ഗമാവുന്നുവെന്ന് പറഞ്ഞിരിക്കുകയാണ്.

മുൻ ഇന്ത്യൻ ക്രിക്കറ്ററും നടനുമായ യോ​ഗ് രാജ് സിങ് ആണ് ആ താരം. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവുകൂടിയാണ് യോ​ഗ് രാജ് സിങ്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനായി മേക്കപ്പ് ഇടുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ നായകന്മാരോടും വലിയ ആദരവുണ്ടെന്ന് ചിത്രത്തിനൊപ്പം യോ​ഗ് രാജ് കുറിച്ചു.



"എന്നെ കൂടുതൽ സ്മാർട്ടാക്കിയതിന് മേക്കപ്പ് കലാകാരന്മാരോട് നന്ദി പറയുന്നു. പഞ്ചാബിന്റെ സിംഹം ഇന്ത്യൻ 2 നുവേണ്ടി തയ്യാറായിക്കഴിഞ്ഞു." യോ​ഗ് രാജ് എഴുതി.

ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ഇന്ത്യൻ 2 നിർമിക്കുന്നത്. 1996-ൽ ഷങ്കർ തന്നെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ചിത്രം. സേനാപതി എന്ന കഥാപാത്രമായാണ് കമൽ എത്തുന്നത്. മലയാളി നടൻ നന്ദു പൊതുവാളും ചിത്രത്തിലുണ്ട്. നിലവിൽ രാം ചരൺ, കിയാരാ അദ്വാനി, ജയറാം എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരു ചിത്രവും ഷങ്കർ സംവിധാനം ചെയ്യുന്നുണ്ട്.

Content Highlights: Yograj Singh joins the cast of Indian 2, Kamal Haasan and Shankar, Indian 2 New Updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented