വിക്രം നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ കേന്ദ്രകഥാപാത്രമായെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മറ്റൊരു ഇന്ത്യന്‍ താരവും തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കാന്‍ ഒരുങ്ങുകയാണ്.
ഹര്‍ഭജന്‍ സിങ്ങാണ് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്ന ക്രിക്കറ്റ് താരം. സന്താനം നായകനായെത്തുന്ന ഡിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹര്‍ഭജന്‍റെ അരങ്ങേറ്റം
തമിഴിലെ കെജെആർ സ്റ്റുഡിയോ, സോൾജിയേഴ്‌സ് ഫാക്ടറി, സന്താനം എന്നിവരോട് നന്ദി പറഞ്ഞുകൊണ്ട് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. . കാർത്തിക് യോഗിയാണ് ഡിക്കിലൂന സംവിധാനം ചെയ്യുന്നത്.
ചിയാന്‍ വിക്രമും അജയ് ജ്ഞാനമുത്തുവും ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് ഇര്‍ഫാന്‍റെ അരങ്ങേറ്റം. വിക്രമിന്‍റെ കരിയറിലെ 58-ാമത്തെ ചിത്രമാണിത്. ഒക്ടോബറ്‍ 4ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിലേക്ക് ഇര്‍ഫാനെ സ്വാഗതം ചെയ്തു കൊണ്ട് സംവിധായകന്‍ ജ്ഞാനമുത്തുവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
താരത്തിന്‍റെ ആക്ഷന്‍ അവതാരത്തിനായി കാത്തിരിക്കുന്നു എന്ന ക്യാപ്ഷനോടെ ഇര്‍ഫാനൊപ്പമുള്ള ചിത്രവും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.
ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പില്‍ വിക്രം എത്തുമെന്നാണ് സൂചന. പ്രിയ ഭവാനി ശങ്കറായിരിക്കും ചിത്രത്തില്‍ വിക്രമിന്‍റെ നായികയായെത്തുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍.റഹ്മാനാണ്.
Content Highlights : Former Cricketers Harbhajan Singh And Irfan Pathan To make Their Acting debut In Tamil