കോഴിക്കോട് : മലയാളത്തിന് മറ്റൊരു മികച്ച ത്രില്ലര്‍ സമ്മാനിച്ച ചിത്രമായിരുന്നു ടൊവിനോ തോമസ്‌ നായകനായെത്തിയ ഫോറന്‍സിക്. അനസ് ഖാനും അഖില്‍ പോളും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷം മാതൃഭൂമി കുടുംബത്തിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് ടൊവിനോ.

തന്റെ പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ പ്രചരണാര്‍ത്ഥം കോഴിക്കോട് ക്ലബ് എഫ്എം സംഘടിപ്പിച്ച പരിപാടിയില്‍  പങ്കെടുക്കാനെത്തിയ ടൊവിനോ കേക്ക് മുറിച്ചു ഫോറന്‍സിക്കിന്റെ വിജയ മധുരം പകര്‍ന്നു. 

ക്ലബ് എഫ് എം പ്രോഗ്രാം ഹെഡ് മയൂര ശ്രേയാംസ്‌കുമാര്‍, മാതൃഭൂമി പബ്ലിക് റിലേഷന്‍സ് ജനറല്‍ മാനേജര്‍  കെ.ആര്‍ പ്രമോദ്  എന്നിവരും പങ്കെടുത്തു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിംസ് കേക്ക് ആണ് ആഘോഷത്തിനായി സ്പെഷ്യല്‍ കേക്ക് തയ്യാറാക്കി നല്‍കിയത്. 

വിജയാഘോഷത്തിന് ശേഷം മാതൃഭൂമിയിലെ പതിനൊന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുമായി ടൊവിനോ സംവദിച്ചു. സിനിമാ വിശേഷങ്ങളും കുടുംബ കാര്യങ്ങളും ഡയറ്റും ലൈഫ് സ്‌റ്റൈലുമെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നു. 

Content Highlights : Forensic Movie Success celebration at Mathrubhumi Club FM Tovino Thomas