ടൊവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ത്രില്ലർ ചിത്രം ഫോറൻസിക് ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ഹിന്ദിയിൽ നായകനായെത്തുന്നത്.

നവാ​ഗതരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്നാണ് ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത്. മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ലയാണ് ഫോറൻസിക് ഹിന്ദിയിലെത്തിക്കുന്നത്. മികച്ച തുകയ്ക്കാണ് തങ്ങളുടെ പക്കൽ നിന്നും ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം ഇവർ സ്വന്തമാക്കിതെന്നും നായകൻ ഒഴിച്ച് മറ്റ് താരങ്ങളുടെയോ അണിയറപ്രവർത്തകരുടെയോ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്നും അഖിൽ മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കി.

ഫോറൻസിക് കണ്ടയുടനേ താനതിൽ ആകൃഷ്ടനായെന്നും ഇന്റലിജന്റ് ചിത്രമാണ് ഫോറൻസികെന്നുമാണ് റീമെയ്ക്കിൽ അഭിനയിക്കുന്നതിനെക്കുറിച്ച് വിക്രാന്ത് വിശേഷിപ്പിച്ചത്.

സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോ​ഗസ്ഥന്റെ വേഷത്തിൽ ടൊവിനോ എത്തിയ ചിത്രത്തിൽ പോലീസ് കമ്മീഷ്ണർ ഋതിക സേവ്യർ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്.

ഇവരെക്കൂടാതെെ സൈജു കുറുപ്പ്, രഞ്ജി പണിക്കർ, റീബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു

Content Highlights : Forensic Bollywood Remake Vikranth Massey in lead role Tovino Thomas Mamtha Mohandas Akhil Paul Anas Khan