ഭയ് ഡിയോള്‍ സംവിധാനം ചെയുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഫോഴ്സ് 2'വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് വേണ്ടി ചിത്രം സമര്‍പ്പിക്കുന്നുവന്ന സന്ദേശത്തോടുകൂടിയാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. 

ജോണ്‍ എബ്രഹാം നായകനാകുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനാക്ഷി സിന്‍ഹയാണ്. 

നിഷികാന്ത് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ഫോഴ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഫോഴ്സ് 2 എത്തുന്നത്. 

ഗൗതം മേനാന്‍ സംവിധാനം ചെയ്ത് സൂര്യയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ കാക്ക കാക്ക എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ഫോഴ്‌സ്. 

എസിപി യഷ്വര്‍ധന്‍ ഐ.പി.എസ് എന്ന കഥാപാത്രമായാണ് ജോണ്‍ എബ്രഹാം ചിത്രത്തിലെത്തുന്നത്. നവംബര്‍ 18ന് ചിത്രം തിയ്യറ്ററുകളില്‍ എത്തും.