ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ ടെയ്ലര്‍ സ്വിഫ്റ്റ് ഒന്നാംസ്ഥാനത്ത്. 2018 ജൂണ്‍ ഒന്നുമുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തില്‍, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്. മുമ്പ് 2016-ലും താരം ഫോബ്‌സ് പട്ടികയില്‍ 17 കോടി ഡോളര്‍ വരുമാനത്തോടെ ഒന്നാമതെത്തിയിരുന്നു.

സാമൂഹിക മാധ്യമം, റിയാലിറ്റി ടെലിവിഷന്‍ താരവുമായ കെയ്ലി ജെന്നറാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. നികുതി കിഴിക്കാതെ 17 കോടി ഡോളറാണ് താരത്തിന്റെ ആകെ സമ്പാദ്യം. സ്വന്തമായി ഏറ്റവുമധികം വരുമാനംനേടിയ സ്ത്രീകളുടെ ഫോബ്‌സ് പട്ടികയില്‍ ഈ വര്‍ഷമാദ്യം ഈ 22-കാരി ഒന്നാംസ്ഥാനത്തെത്തിയിരുന്നു.

ഗായകന്‍ റാപ്പര്‍ കന്യെയാണ് മൂന്നാംസ്ഥാനത്ത്. 12 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. ഫുട്‌ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്.

Content Highlights: Forbes list Taylor Swift, Kylie Jenner, Kanye West highest-paid celebrities