വയർ കൂട്ടാൻ എനിക്ക് സെറ്റിൽ പ്രത്യേക ഭക്ഷണമായിരുന്നു തന്നത്; ആൾവാർകടിയാനെ കുറിച്ച് ജയറാം


പൊന്നിയിൻ സെൽവനിൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാമെത്തുന്നത്.

ജയറാം | ഫോട്ടോ: www.instagram.com/actorjayaram_official, ബി. മുരളികൃഷ്ണൻ | മാതൃഭൂമി

തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. ചിത്രത്തിലെ ആദ്യ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ്‌ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ നടന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തേക്കുറിച്ച് നടൻ ജയറാം പറഞ്ഞ കാര്യം ശ്രദ്ധ നേടുകയാണ്.

'പൊന്നിയിൻ സെൽവനി'ൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായാണ് ജയറാമെത്തുന്നത്. തല മുണ്ഡനം ചെയ്ത് കുടവയറുള്ള കഥാപാത്രമാണിത്. കുടവയറുണ്ടാവാൻ സെറ്റിൽ തനിക്ക് പ്രത്യേകം ഭക്ഷണമാണ് തന്നിരുന്നതെന്നാണ് ജയറാം പറഞ്ഞത്.

തായ്‌ലൻഡായിരുന്നു ലൊക്കേഷൻ. പുലർച്ചെ മൂന്നരയ്ക്ക് ഷൂട്ടിങ്ങിന് പോകും. വൈകിട്ട് ആറുമണിക്ക് തിരിച്ചെത്തുമ്പോൾ ജയം രവിയും കാർത്തിയും വ്യായാമം ചെയ്യുകയായിരിക്കും. 18 മണിക്കൂർ ജോലിയും ചെയ്ത് പിറ്റേ ദിവസത്തെ ഷൂട്ടിനായി രണ്ടു പേരും രാത്രി പത്തു മണിവരെ വ്യായാമം ചെയ്യും. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഇരുവരും. നമ്പിയെ എല്ലാവർക്കും ഇഷ്ടപ്പെടുമെന്നും ജയറാം പറഞ്ഞു.

ചില സിനിമകൾ തിയേറ്ററിൽ പോയി കാണുമ്പോഴായിരിക്കും അതിന്റെ കഥയേക്കുറിച്ച് മനസിലാവുക. എന്നാൽ 'പൊന്നിയിൻ സെൽവൻ' അങ്ങനെയല്ല. അത് ഓരോ തമിഴന്റേയും ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്ന കഥയാണെന്നും ജയറാം കൂട്ടിച്ചേർത്തു. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ഇതേ പേരിലുള്ള ചരിത്രനോവലിനെ ആധാരമാക്കിയാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളൻ അരുൾമൊഴി വർമനായി ജയം രവിയും വന്ദിയ തേവനായി കാർത്തിയു‌മെത്തുന്നു.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർപ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രവിവർമനാണ് ഛായാ​ഗ്രഹണം. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് ഇറങ്ങുക. ആദ്യഭാ​ഗം സെപ്തംബർ 30-ന് റിലീസ് ചെയ്യും.

Content Highlights: Ponniyin Selvan Movie, Jayaram About His Character in Ponniyin Selvan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented