ഐ. എം വിജയൻ, എം. എം കീരവാണി | photo: mathrubhumi, afp
ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം. എം കീരവാണിയെ അഭിനന്ദിച്ച് ഫുട്‌ബോള്‍ താരം ഐ. എം വിജയന്‍. കീരവാണിയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ടെന്നും ഓസ്‌കര്‍ നേട്ടത്തില്‍ അഭിനന്ദനങ്ങളെന്നും ഐ. എം വിജയന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഇത്ര വലിയ ആളായിട്ടും കീരവാണി വളരെ ലളിതമായ വ്യക്തിത്വത്തിന് ഉടമയാണ്. ഇനിയും വളരെ നല്ല പാട്ടുകള്‍ ചെയ്യാന്‍ സാധിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു, വിജയന്‍ പറഞ്ഞു. കീരവാണി നേരത്തെ തനിക്ക് ആശംസകള്‍ അറിയിച്ചത് സഹോദരതുല്യനായ രവിമേനോൻ കാണിച്ച് തന്നിരുന്നുവെന്നും ഐ. എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഐ. എം വിജയന്റെ ആശംസകള്‍ക്ക് നന്ദിയറിച്ച് കീരവാണിയും എത്തിയിട്ടുണ്ട്. ഐ. എം വിജയന്‍ മഹാനായ താരമാണെന്നും അത്തരത്തിലൊള്‍ അയച്ച ആശംസ സന്തോഷമുളവാക്കുന്നുവെന്നും കീരവാണി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
രാജമൗലി ചിത്രം ആര്‍.ആര്‍.ആറിലൂടെ ഓസ്‌കര്‍ സ്വന്തമാക്കിയ കീരവാണി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. 'മജീഷ്യന്‍' എന്ന സിനിമയുടെ ലോഞ്ചിനായെത്തിയതായിരുന്നു അദ്ദേഹം. മജീഷ്യന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് കീരവാണിയാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കീരവാണി മലയാള സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ദേവരാഗം, സൂര്യമാനസം തുടങ്ങിയ സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യത പുതിയ സിനിമയിലെ പാട്ടുകള്‍ക്കുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരിപാടിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന കേരളത്തിലെ സംഗീതാസ്വാദകര്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
Content Highlights: football legend im vijayan about oscar winning musician mm keeravani


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..