മഞ്ജു വാര്യർ | ഫോട്ടോ: ഷാനി ഷാകി | മാതൃഭൂമി
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഫൂട്ടേജ് എന്നാണ് ചിത്രത്തിന്റെ പേര്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്.
മലയാളത്തിലെ രണ്ടാമത്തെ ഫൗണ്ട് ഫൂട്ടേജ് ചിത്രമാണിത്. 2022 ല്‍ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത 'വഴിയെ' എന്ന ചിത്രം ഈ വിഭാഗത്തില്‍പ്പെടുന്നതായിരുന്നു.
സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ വിഷാക് നായർ, ഗായത്രി അശോക്, മാമുക്കോയ, നഞ്ചിയമ്മ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അണിചേരുന്നു. സുഷിൻ ശ്യാം ആണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് n കോ എൻ്റർടെയ്ൻമെൻ്റ്സ്, എന്നീ ബാനറുകളിൽ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. രാഹുൽ രാജീവ്, സുരാജ് മേനോൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ആർട്ട് ഡയറക്ടർ -അപ്പുണ്ണി സാജൻ, കോസ്റ്റ്യൂം -സമീറ സനീഷ്, ചമയം -റോണെക്സ് സേവ്യർ, സ്റ്റണ്ട് -ഇർഫാൻ അമീർ, കൺട്രോളർ -കിഷോർ പുറക്കാട്ടിരി. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൊടുപുഴയും പരിസരത്തും ആയാണ് നടക്കുന്നത്. പി ആർ ഒ - എ.എസ് ദിനേശ്, ശബരി.
Content Highlights: footage movie news, manju warrier in malayalam's first found footage movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..