അതിക്രൂരമായ പ്രതികാരത്തിന് അവള്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍; ശ്രദ്ധനേടി ഫ്‌ളൈ


കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ ഹ്രസ്വചിത്രം

ഹ്രസ്വചിത്രത്തിൽ നിന്നും

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ എന്‍വെസ്‌നെറ്റ് എന്ന കമ്പനിയിലെ ഒരു കൂട്ടം ജീവനക്കാര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഹ്രസ്വചിത്രമാണ് 'ഫ്‌ളൈ'. നഷ്ടപ്പെട്ടു പോകുന്ന സ്ത്രീ സ്വാതന്ത്ര്യം, അറിയപ്പെടാതെ പോകുന്ന ഗാര്‍ഹിക പീഡനം, അതിനെതിരെയുള്ള പ്രതികാരം തുടങ്ങിയ വിഷയങ്ങളെ വരച്ചു കാട്ടുന്ന ചിത്രം പറയാതെ പറഞ്ഞു വെയ്ക്കുന്ന അതിഭയാനകമായ ക്രൂരതകള്‍ കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഇതിലെ പ്രധാന കഥാപാത്രത്തിന്റെ ചെയ്തികള്‍ ന്യായീകരിക്കാന്‍ എത്രമാത്രം സാധിക്കുമെന്നറിയില്ലെങ്കിലും അവസാനം പറഞ്ഞു വെയ്ക്കുന്ന കാര്യങ്ങള്‍ ചിന്തിക്കേണ്ടവയാണ്. അനേകം ഹ്രസ്വ ചലചിത്രോത്സവങ്ങളില്‍ മികച്ച പ്രേക്ഷക നിരൂപങ്ങളോടൊപ്പം അവാര്‍ഡുകളും ഇതിനോടകം ചിത്രം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണുലാല്‍ സുധയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിബിന്‍ ചന്ദ്രനുമാണ്. സംഗീതം രതീഷ് കൃഷ്ണ. ബിജു ജെയിംസ് ഉം വിനീതും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. റീന ജോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അരുണ്‍ രാജന്‍, ഗോപകുമാര്‍, ഫിര്‍ദൗസ്, വിദ്യ, ധ്യാന്‍, സുധ, സുജിന്‍ എന്നിവര്‍ മറ്റു മേഖലകള്‍ കൈകാര്യം ചെയ്തു.

ജനുവരി 31 നു റെഡ്മിന്റ് പിക്‌ചേഴ്‌സ് എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിലൂടെ ചിത്രം ജനങ്ങള്‍ക്ക് മുന്നിലെത്തി. പ്രശസ്ത അഭിനേത്രി ദേവി ചന്ദനയോടൊപ്പം മലയാളത്തിലെ പതിനാറോളം പുതുമുഖ കലാകാരന്മാര്‍ ചേര്‍ന്നാണ് ചിത്രം പുറത്തിറക്കിയത്.

Content Highlights: FLY Award Winning Malayalam Thriller Short Film Reena John Vishnulal Sudha Sibin Chandran 2021


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented