എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പൃഥ്വിരാജും പാർവതിയും, ആർ.എസ് വിമൽ | Photo : Paul Bathery, Vivek R Nair
അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ‘എന്ന് നിന്റെ മൊയ്തീന്‍’എന്ന ചിത്രം റിലീസ് ചെയ്ത് അഞ്ചു വര്‍ഷം വർഷം പിന്നിടുന്ന വേളയിൽ ഓർമക്കുറിപ്പുമായി സംവിധായകൻ ആർ.എസ് വിമൽ.
പാതിവഴിയിൽ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്നും സംവിധായകന്‍ എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു തന്റെ അജ്ഞാതനായ ആ ദൈവമെന്നും വിമൽ കുറിക്കുന്നു.
"അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി”
Ennu ninte moideen.....
Posted by RS Vimal on Friday, 18 September 2020
2015 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം അടക്കം ഏഴു സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ചിത്രത്തിന് സംഗീതം നൽകിയ എം.ജയചന്ദ്രന് ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു
Content Highlights : Five years of Ennu Ninte Moideen Prithviraj Parvathy RS Vimal Kanchanamala Moideen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..