മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം 'രാ' അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി. ഭയം നിറഞ്ഞ് വീടിനുള്ളിൽ അടഞ്ഞു കഴിയേണ്ടിവരുന്ന അവസ്ഥ ഇപ്പോൾ അപരിചിതമല്ല.സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെയാണ് രാ വെള്ളിത്തിരയിൽ എത്തിക്കുന്നത്.

'നൈറ്റ്ഫാൾ പാരനോയ' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന 'രാ' പാട്ടും ഡാൻസും കോമഡിയും ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

തമിഴിൽ 'ബ്രഹ്മപുരി' എന്ന ഹൊറർ ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടളർകർ' എന്ന ത്രില്ലർ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരൺ മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. തമിഴ് ചലച്ചിത്രകാരൻ പാർത്ഥിപന്റെ ശിഷ്യനാണ് കിരൺ. രചന നിർവ്വഹിച്ചിരിക്കുന്നത്, പൃഥ്വിരാജ് നായകനായ ഹൊറർ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറിൽ അബീൽ അബൂബേക്കറാണ് 'രാ' യുടെ നിർമ്മാതാവ്. പി.ആർ.ഒ.പി.ആർ.സുമേരൻ

content highlights : firstzombie movie in malayalam raa all set to release soon