കൊറോണ ജവാന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
കൊച്ചി: ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും നിര്‍മ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കൊറോണ ജവാന്റെ' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഴുനീള കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജാണ് നിര്‍വ്വഹിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്..
ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍ എന്നിവരാണ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍മാര്‍. സുജില്‍ സായിയാണ് ചീഫ് അസോസിയേറ്റ് ക്യാമറമാന്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോലയാണ്. ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു എന്നിവര്‍ അസ്സോസിയേറ്റ് ഡയറക്ടര്‍മാരാണ്. ബേസില്‍ വര്‍ഗ്ഗീസ് ജോസാണ് അസിസ്റ്റന്റ് ഡയറക്ടര്‍. സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍ എന്നിവരാണ്. ഡിസൈന്‍സ് ചെയ്യുന്നത് മാമിജോയും പബ്ലിസിറ്റി ഏറ്റെടുത്തിരിക്കുന്നത് യെല്ലോ ടൂത്തുമാണ്. ആതിര ദില്‍ജിത്ത് ആണ് പിആര്‍ഒ. സ്റ്റില്‍സ് ചെയ്തിരിക്കുന്നത് വിഷ്ണു എസ് രാജനാണ്. സിനിമയ്ക്ക് കലാസംവിധാനം കണ്ണന്‍ അതിരപ്പിള്ളി, കോസ്റ്റ്യും നല്‍കുന്നത് സുജിത് സി എസ്, ചമയം ചെയ്യുന്നത് പ്രദീപ് ഗോപാലകൃഷ്ണന്‍ എന്നിവരുമാണ്.
Content Highlights: first look poster of the movie corona jawan is released sreenath bhasi and lukeman shines
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..