ജയിലർ പോസ്റ്റർ | photo: facebook/sun pictures
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജയിലറിലെ നായികയായ തമന്നയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. നെല്സന് സംവിധാനം ചെയ്യുന്ന ജയിലറില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
നേരത്തെ മോഹന്‍ലാലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, സൺപിക്ചേഴ്സ് പുറത്തുവിട്ടിരുന്നു. കാമിയോ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് വിവരങ്ങള്‍. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ ജയിലറില്‍ നിര്‍ണായകവേഷത്തിലുണ്ട്.
വിജയ് നായകനായ ബീസ്റ്റിന് ശേഷം നെല്‍സണ്‍ ഒരുക്കുന്ന ജയിലറിന്റെ നേരത്തെ പുറത്തുവന്ന ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന് നെല്‍സന്റേത് തന്നെയാണ്.
അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഈ വര്‍ഷം ഏപ്രില്‍ 14-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരങ്ങള്‍.
Content Highlights: first look poster of tamanna in jailer movie released
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..