ലിറ്റില്‍ മിസ്സ് റാവുത്തറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി


ലിറ്റിൽ മിസ്സ് റാവുത്തറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും നടി ഗൗരി കിഷനും 96-ന് ശേഷം ഒന്നിക്കുന്ന മലയാള ചിത്രം ലിറ്റില്‍ മിസ്സ് റാവുത്തറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. സിനിമാ രംഗത്തെ നിരവധി പ്രമുഖരാണ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന്‌ കൊണ്ട് പോസ്റ്റര്‍ പങ്കുവെച്ചത്. നവാഗതനായ വിഷ്ണു ദേവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ എന്ന, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷേര്‍ഷാ ഷെരീഫാണ്. മഹാനടി, അര്‍ജ്ജുന്‍ റെഡ്ഡി തുടങ്ങിയ ചിത്രങ്ങള്‍ തെലുങ്കാനയില്‍ വിതരണം ചെയ്ത എസ്. ഒറിജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യരബോളുവാണ് നിര്‍മാണം. സഹനിര്‍മ്മാണം സുതിന്‍ സുഗതന്‍. സിനിമയുടെ സംഗീത അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് സംഗീത ആസ്വാദകര്‍ക്കിടയില്‍ ജനപ്രിയ പേരായ വണ്ടര്‍ വാള്‍ റെക്കോര്‍ഡ്സാണ്. വണ്ടര്‍ വാള്‍ റെക്കോര്‍ഡ്‌സിന്റെ ആദ്യ സിനിമ സംരംഭമാണിത്.ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അന്‍വര്‍ അലിയും ടിറ്റോ പി. തങ്കച്ചനും ചേര്‍ന്നാണ് വരികള്‍ എഴുതുന്നത്. സംഗീത് പ്രതാപ് ചിത്രസംയോജനവും ലൂക്ക് ജോസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ മഹേഷ് ശ്രീധറും വസ്ത്രാലങ്കാരം തരുണ്യ വി.കെയുമാണ്. മേക്കപ്പ് ജയന്‍ പൂക്കുളം കൈകാര്യം ചെയ്യുമ്പോള്‍ ശാലു പേയാട്, നന്ദു, റിച്ചാര്‍ഡ് ആന്റണി എന്നിവര്‍ചേര്‍ന്നാണ് ചിത്രത്തിന്റെ സ്റ്റീല്‍സ് ഒരുക്കുന്നത്. വിജയ് ജി. എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ പ്രഭാരവും സിജോ ആന്‍ഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്.

വെഫ്ക്സ്മീഡിയ വിഎഫ്എക്സും കെ.സി.സിദ്ധാര്‍ത്ഥന്‍ ശങ്കരന്‍ എഎസ് സൗണ്ട് ഡിസൈനും വിഷ്ണു സുജാത് ശബ്ദമിശ്രണവും കൈകാര്യം ചെയ്യുന്നു. കളറിസ്റ്റ് ബിലാല്‍ റഷീദ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്. അജിത് തോമസ് മേക്കിംഗ് വീഡിയോ കൈകാര്യം ചെയ്യുന്നു, ലിറിക്കല്‍ വീഡിയോസിന് പിന്നില്‍ അര്‍ഫാന്‍ നുജൂമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്.

Content Highlights: First look of Gouri Kishan-starrer Little Miss Rawther out


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented