പുനീതിന്റെ സ്മൃതിമണ്ഡപത്തിലേക്ക് ജനപ്രവാഹം, പ്രിയ ‘അപ്പു’വിന്റെ ഓർമകളിൽ ​ആരാധകർ


കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്റ്റുഡിയോയിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പോലീസാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്.

പുനീത് രാജ്കുമാറിന്റെ ഒന്നാംചരമവാർഷികത്തിൽ കണ്ഠീരവ സ്റ്റുഡിയോയിലെ സ്മൃതികുടീരം സന്ദർശിക്കാനെത്തിയവർ | ഫോട്ടോ: മാതൃഭൂമി

ബെംഗളൂരു: ആരാധകർ ‘അപ്പു’വെന്നും ‘പവർ സ്റ്റാറെ’ന്നും ഏറെ സ്നേഹത്തോടെ വിളിച്ച പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തിലേക്ക് ജനപ്രവാഹം. ഒന്നാം ചരമവാർഷികത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആരാധകരാണ് കണ്ഠീരവ സ്റ്റുഡിയോയിലെ സ്മൃതിമണ്ഡപത്തിലെത്തിയത്. പ്രിയതാരത്തിന്റെ ഓർമകളിൽ പലരും വിതുമ്പി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്റ്റുഡിയോയിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പോലീസാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 29-നാണ് പുനീത് രാജ്കുമാർ (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.ചരമവാർഷിക ദിനത്തിൽ പലയിടങ്ങളിലും ആരാധകർ ഭക്ഷണവിതരണം നടത്തി. ചില ജില്ലകളിൽ പുനീതിന്റെ കട്ടൗട്ടുകളിൽ ആരാധകർ പാലഭിഷേകം നടത്തി. പുനീതിന്റെ വിവിധ സിനിമകളിലെ രംഗങ്ങൾ ആരാധകർ വാട്‌സാപ്പ് സ്റ്റാറ്റസാക്കി. സംസ്ഥാനത്ത് ഉടൻ അനാച്ഛാദനം ചെയ്യാനിരിക്കുന്ന പുനീതിന്റെ 21 അടി ഉയരമുള്ള പ്രതിമയുടെ ചിത്രവും ആരാധകർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ബാലതാരമായി കന്നഡികരുടെ ഇഷ്ടംനേടിയ പുനീത് 2002-ൽ അപ്പു എന്ന ചിത്രത്തിലാണ് നായകനായി അരങ്ങേറിയത്. ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ അപ്പു എന്ന് വിളിച്ചുതുടങ്ങുകയായിരുന്നു.

പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപം | ഫോട്ടോ: മാതൃഭൂമി

’ഗന്ധദ ഗുഡി’ക്ക് വൻ വരവേൽപ്പ്

കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുനീതിന്റെ അവസാനചിത്രമായ ‘ഗന്ധദ ഗുഡി’ക്ക് വൻവരവേൽപ്പാണ് ആരാധകർ നൽകിയത്. ചിലർ കർണാടകയുടെ പതാകകൾ കൈയിലേന്തിയാണ് സിനിമ കാണാനെത്തിയത്.

ആദ്യദിനത്തിൽ സംസ്ഥാനത്ത് 1800-ഓളം പ്രദർശനങ്ങളാണ് നടത്തിയത്. കെ.ജി. റോഡിലെ ‘നർത്തകി സിനിമ’യിലാണ് രാജ്കുമാർ കുടുംബം സിനിമ കണ്ടത്. കർണാടകത്തിലെ വനസമ്പത്ത് സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ജെ.എസ്. അമോഗവർഷ സംവിധാനംചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് പി.ആർ.കെ. പ്രൊഡക്ഷന്റെ ബാനറിൽ പുനീതിന്റെ ഭാര്യ അശ്വിനിയാണ്. കന്നഡയ്ക്കുപുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Content Highlights: Puneeth Rajkumar Death Anniversary, Puneeth Rajkumar Fans in Kanteerava Studio


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented