മോളി കണ്ണമാലിയ്ക്ക് ആധാരം തിരിച്ചുകിട്ടിയപ്പോൾ
നടി മോളി കണ്ണമാലിയ്ക്ക് ധനസഹായവുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തിഭീഷണി നേരിട്ടുകൊണ്ടിരുന്ന ഇവരുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നല്‍കി. "പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി കണ്ണമാലിയ്ക്ക് നല്‍കേണ്ടതില്ല." ഫിറോസ് കുന്നംപറമ്പില്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്ന മേരി കണ്ണമാലി കുറച്ചുകാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതം വന്നതോടെ നില ഗുരുതരമാവുകയും ചെയ്തു. സിനിമാരംഗത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ പേര്‍ അവര്‍ക്ക് സഹായവുമായെത്തിയിരുന്നു.
Content Highlights: firoz kunnumparambil helps molly kannamaly actress who was in threat of asset seizure
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..