ദിലീപിനും കാവ്യയ്ക്കുമൊപ്പം മീനാക്ഷി Photo | Mathrubhumi
ഓൺലൈൻ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തിയെന്ന നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ ആലുവ പോലീസ് കേസെടുത്തു.
ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുത്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും ആലുവ ഈസ്റ്റ് പോലീസ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മയ്ക്ക് അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് വ്യാപകമായി പ്രചരിക്കുകയും ദിലീപിനെയും മീനാക്ഷിയെയും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളോടെ ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
മലയാളത്തിലെ വിവിധ ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആലുവ ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Content highlights : FIR on Meenakshi Dileep's petition against online portals for spreading fake news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..