പരിണീതയിലെ രംഗം, പ്രദീപ് സർക്കാർ
മുംബൈ ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. പുലര്‍ച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം എന്തെന്ന് പുറത്ത് വന്നിട്ടില്ല.
പ്രദീപ് സര്‍ക്കാറിന്റെ സുഹൃത്തും സംവിധായകനുമായ ഹന്‍സല്‍ മേഹ്തയാണ് ട്വിറ്ററിലൂടെയാണ് വിയോഗ വാര്‍ത്ത പങ്കുവച്ചത്. അജയ് ദേവ്ഗണ്‍, മനോജ് ബാജ്‌പേയി,അശോക് പണ്ഡിറ്റ് തുടങ്ങി ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു.
2003 ല്‍ പുറത്തിറങ്ങിയ മുന്നാ ഭായ് എം.ബി.ബി.എസില്‍ എഡിറ്ററായാണ് പ്രദീപ് സര്‍ക്കാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2005 ല്‍ പരിണീത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. ഏറെ നിരൂപക പ്രശംസ നേടിയ പരിണീതയില്‍ വിദ്യാ ബാലന്‍, സെയ്ഫ് അലിഖാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു. ലഗാ ചുന്‍രി മേന്‍ ദാഗ്, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
Content Highlights: Filmmaker Pradeep Sarkar passed away, Parineeta, Mardaani Helicopter Eela, bollywood films
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..