അറസ്റ്റിലായ ഐഎഎസ് ഉദ്യോ​ഗസ്ഥയ്ക്കൊപ്പം അമിത് ഷാ; ചിത്രം പങ്കുവെച്ച സംവിധായകൻ കസ്റ്റഡിയിൽ


അഞ്ച് വർഷം മുമ്പെടുത്ത ഫോട്ടോയാണിതെന്ന് പോലീസ് അറിയിച്ചു.

അവിനാഷ് ദാസ് | ഫോട്ടോ: www.cinestaan.com/

റസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോ​ഗസ്ഥയായ പൂജാ സിംഘലിനൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംവിധായകൻ പോലീസ് കസ്റ്റഡിയിൽ. സംവിധായകൻ അവിനാഷ് ദാസാണ് അഹമ്മദാബാദ് സിറ്റി ക്രൈെംബ്രാഞ്ചിന്റെ കസ്റ്റഡിയിലായത്.

അഞ്ച് വർഷം മുമ്പെടുത്ത ഫോട്ടോയാണിതെന്ന് പോലീസ് അറിയിച്ചു. അവിനാഷ് ഇപ്പോൾ ഈ ചിത്രം പങ്കുവെച്ചത് അമിത് ഷായുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണെന്നും അവർ പറഞ്ഞു. ദേശീയ പതാക ധരിച്ചുനിൽക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവെച്ചതിനും ചേർത്താണ് അവിനാഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഈ മാസം എട്ടിനാണ് അവിനാഷ് ചിത്രം ട്വീറ്റ് ചെയ്തത്. വിവിധ വകുപ്പുകൾ ചേർത്താണ് അനാർക്കലി ഓഫ് ആരാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അവിനാഷിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇദ്ദേഹത്തെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സംവിധായകന്റെ ട്വിറ്റർ, ഫെയ്സ്ബുക്ക് പേജുകൾ അപ്രത്യക്ഷമായിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കള്ളപ്പണക്കേസിൽ ഝാർഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജാ സിംഘലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

Content Highlights: Filmmaker Avinash Das booked for sharing pic of Amit Shah with arrested IAS officer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented