'എന്തൊരു ശുഷ്‌കാന്തി, സമ്മതിക്കണം! സിനിമാക്കാരന്റെ കാരവാന് കൈകാണിക്കാന്‍ ഏമാന് മുട്ടിടിക്കും'


പാവം നാടകക്കാരേ വിട്ടേരെ,അവര്‍ ക്രിമിനലുകളൊന്നുമല്ല അവര്‍ യഥാര്‍ത്ഥ കലാകാരന്മാരാണ്...

-

നാടക വണ്ടിയില്‍ വച്ച ബോര്‍ഡിന്റെ അളവെടുത്ത് പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ചലചിത്ര മേഖലയിലെ പ്രമുഖര്‍. നടന്മാരായ ബാലാജി ശര്‍മ, ഹരീഷ് പേരടി, സംവിധായകരായ ഡോ ബിജു, എം.എ നിഷാദ് തുടങ്ങിയവരാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിയ്‌ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എളുപ്പമാണെന്നും ഇതേ കുറ്റം സിനിമാക്കാരനോ രാഷ്ട്രീയക്കാരനോ ചെയ്താല്‍ അവര്‍ക്ക് പിഴയിടുമോയെന്ന് ഇവര്‍ ചോദിക്കുന്നു

നടന്‍ ബാലാജി ശര്‍മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്തൊരു ശുഷ്‌കാന്തി എന്റമ്മോ സമ്മതിക്കണം ... ജോലി ചെയ്യുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം .. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എന്തെളുപ്പം .. നാടക വണ്ടിയുടെ ഫ്‌ളക്‌സ് ബോര്ഡിന്റെ നീളം കൂടിയത്രേ ..പിഴ ചുമത്തി പോലും ! നാണമില്ലെടോ .. സര്‍ക്കാര്‍ വാഹനങ്ങളില്‍ അനധികൃത യാത്രക്കാരെയും , പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങള്‍ക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാന്‍ ചങ്കൂറ്റം കാണിക്കു ഹെ...ഒരു സംസ്‌കാരത്തിനെ വാര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ ???

balaji

എം.എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നാടകമേ ഉലകം''
നാടകം ആസുര കലയല്ല...ദൈവീക കലയാണ്...
നാടകക്കാരുടെ വണ്ടിക്ക് ഫൈന്‍ ചുമത്തി ആളാകാന്‍ കാണിക്കുന്ന ഈ പൊറാട്ട് നാടകമുണ്ടല്ലോ,ഇതിനെയാണ് നല്ല ഭാഷയില്‍ അല്പത്തരം എന്ന് പറയുന്നത്...നാട്ടിലുളള സകല നിയമങ്ങളും പാലിച്ച് പോയില്ലെങ്കില്‍,യൂണിഫോമിട്ട ഈ ആയമ്മയും ഏമാന്‍മാരും,ഉടന്‍ നടപടിയെടുക്കും..ശ്ശോ..ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപോയീ...
നമ്മുടെ നാട്ടില്‍ അന്യം നിന്ന് പോകാത്ത ഒരു കലയാണ് നാടകം..കാരണം സിനിമയുടെ പളപളപ്പും ഗ്‌ളാമറുമൊന്നുമല്ല നാടകത്തിനെ ജനങ്ങളുമായി അടുപ്പിക്കുന്നത്... പ്രേക്ഷകരും തട്ടേല്‍ കയറിയ നാടക കലാകാരന്മാരുമായി ഒരകലം ഇല്ല,എന്നുളളത് തന്നെയാണ്...

ഇതേ കുറ്റം സിനിമാക്കാരന്‍ ചെയ്‌തെന്നിരിക്കട്ടെ,അവന്റ്‌റെ കാരവന് കൈകാണിക്കുമോ,ഏമാത്തിയും ഏമാനും...,മുട്ടിടിക്കും..മുട്ട്...പാവം നാടകക്കാരേ വിട്ടേരെ,അവര്‍ ക്രിമിനലുകളൊന്നുമല്ല അവര്‍ യഥാര്‍ത്ഥ കലാകാരന്മാരാണ്...തട്ടേ കേറി കിട്ടുന്ന വരുമാനമേ അവര്‍ക്കുളളൂ...ഉത്ഘാടനങ്ങള്‍ക്കും,ഫാഷന്‍ ഷോയും,ടീ വി യിലെ കോപ്രായം പരിപാടികളൊന്നും അവര്‍ക്കില്ല...24000 രൂപ അവരുടെ വിയര്‍പ്പാണ്...ചോര നീരാക്കി അവര്‍ അധ്വാനിച്ചതാണ്...
അതിന് വിലയിടാന്‍ നിങ്ങള്‍ക്കാവില്ല...

nishad

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നമുക്ക് ഈ സഹോദരിയെ കഥാപാത്രമാക്കി സത്യസന്ധമായി നിയമം നടപ്പാക്കുന്ന നായികയാക്കി ഒരു സിനിമയെടുക്കാം..ഏതെങ്കിലും സൂപ്പര്‍ നായികമാരെ കൊണ്ട് അഭിനയിപ്പിക്കാം....എന്നിട്ട് ഇവര്‍ക്ക് കേരളം മുഴുവന്‍ സ്വീകരണം കൊടുക്കാം...കാരണം നാടകവണ്ടിയുടെ ബോര്‍ഡ് വീണ് ആയിരകണക്കിന് ആളുകള്‍ മരിച്ച നാടല്ലെ കേരളം.. അതിനാല്‍ ഇതിന്റെ വീഡിയോയില്‍ കാണുന്ന നിസ്സഹായരായ നാടകക്കാരെ വില്ലന്‍മാരാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറി പറയാം...പ്രിയപ്പെട്ട സഹോദരി ഇങ്ങിനെ ആയിരകണക്കിന് നാടക കലാകാരന്‍മാര്‍ കേരളം മുഴുവന്‍ നാടകബോര്‍ഡുവെച്ച് തലങ്ങും വിലങ്ങും ഓടിയിട്ടാണ് ഇന്ന് നിങ്ങള്‍ കാണുന്ന കേരളമുണ്ടായത്..ഒരു നാടകം കളിച്ചാല്‍ 500 രൂപ തികച്ച് കിട്ടാത്ത നാടക കലാകാരന്‍മാരും 5000 രൂപ പോലും ബാക്കിയുണ്ടാവാത്ത നാടകസമതിയുടെ നടത്തിപ്പുകാരനും 24000/- രൂപ കൊടുത്ത തെരുവില്‍ അപമാനിക്കപ്പെടുമ്പോള്‍ നമ്മള്‍ ഇത്രനാളായി ഉണ്ടാക്കിയെടുത്ത സാംസ്‌കാരിക കേരളമാണ് ലോകത്തിന്റെ മുന്നില്‍ നാണം കെടുന്നത്...വിഡിയോ എടുത്ത ആ സഹോദരന്റെ ഡയലോഗ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു...'ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ നമ്മളെന്തിനാണ് ഈ പണിയുമായി നടക്കുന്നത് ?

Hareesh

ഡോ ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആലുവ അശ്വതി തിയറ്റേഴ്‌സിന്റെ നാടക വണ്ടി മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡ് അല്‍പ്പം വലുപ്പം കൂടുതല്‍ ആണത്രേ..ടേപ്പുമായി വണ്ടിയില്‍ വലിഞ്ഞു കയറി ബോര്‍ഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തില്‍ കാണാം. നാടക വണ്ടിയില്‍ നാടക സമിതിയുടെ ബോര്‍ഡ് വെച്ചത് ഏതാനും സെന്റീമീറ്റര്‍ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനല്‍ കുറ്റത്തിന് ആ നാടക കലാകാരന്മാര്‍ക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവന്‍ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാര്‍ക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവര്‍ക്കും ഒരു പോലെ ആകണം. സര്‍ക്കാര്‍ വാഹനത്തില്‍ പച്ചക്കറി മേടിക്കാനും , മക്കളെ സ്‌കൂളില്‍ വിടാനും, വീട്ടുകാര്‍ക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോള്‍ഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയര്‍ന്ന ആളുകളുടെയും വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ ഉണ്ടാകണം. പറഞ്ഞാല്‍ ഒത്തിരി കാര്യങ്ങള്‍ പറയേണ്ടി വരും..നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല..മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ യാതൊരു സാധ്യതയും ഇല്ലല്ലോ..സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ...

ബ്ലാങ്ങാട് നാടകം കളിക്കാനായി ചെറായിയില്‍ നിന്ന് പോയ ആലുവ അശ്വതി നാടക സമിതിയുടെ വാഹനമാണ് ചേറ്റുവ പാലത്തിന് സമീപത്തുനിന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. ബോര്‍ഡ് വെച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും വാഹനത്തിലുള്ള ബോര്‍ഡിന്റെ പരസ്യതുക അടച്ചിട്ടില്ലെന്നും കാട്ടിയാണ് പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനുശേഷമാണ് വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ ഇത് മൊബൈലില്‍ പകര്‍ത്താനാരംഭിച്ചത്. മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ച് വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡ് അളന്ന ശേഷമാണ് വനിതാ ഇന്‍സ്പെക്ടര്‍ 24000 രൂപ പിഴ ഈടാക്കിയത്. ഞങ്ങളുടെ നാടകം മുടങ്ങുമെന്നും ഇതൊരു വലിയ തെറ്റൊന്നുമല്ലല്ലോയെന്നും ഒരാള്‍ ഉദ്യോഗസ്ഥയോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്.

Content Highlights : Film Stars Against 24000 Penalty Fee given For Drama Troupe Vehicle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented